ഉണ്ണിയേശുവിനെ വരവേൽക്കുവാൻ. Nuhro 2024 ഒരുങ്ങിക്കഴിഞ്ഞു

വിയന്ന: ഒരിക്കൽ കൂടി ക്രിസ്മസ് ആഘോഷിക്കുവാൻ ആയി ലോകം തയ്യാറെടുക്കുമ്പോൾ ഹൃദയത്തിൽ പുതിയ പുൽക്കൂടും നാവിൽ പുതിയ ഗാനങ്ങളുമായി ഉണ്ണിയേശുവിനെ വരവേൽക്കുവാൻ. Nuhro 2024 ഒരുങ്ങിക്കഴിഞ്ഞു.... MSOC യൂറോപ്പ് കൗൺസിലിന്റെ നേതൃത്വത്തിൽ വർഷംതോറും നടത്തിവരാറുള്ള ക്രിസ്മസ് കരോൾ ഗാന മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. MSOC യൂറോപ്പ് കൗൺസിലിന്റെ കീഴിലുള്ള പള്ളികളും കോൺഗ്രിഗേഷനുകളും ആണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 2024 ഡിസംബർ പതിമൂന്നാം തീയതി വൈകിട്ട് ആറുമണിക്ക് MSOC യൂറോപ്പ് കൗൺസിലിന്റെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ.തേയോഫിലോസ് മോർ കുരിയാക്കോസ് തിരുമേനിയുടെ പ്രാർത്ഥനാശിർവാദത്തോടെ മത്സരങ്ങൾ ആരംഭിക്കും. യഥാക്രമം 1 2 3 സ്ഥാനക്കാർക്ക് 200,150, 100 യൂറോ വെച്ച് സമ്മാനവും മെമെന്റോയും കൊടുക്കുന്നു. ബഹുമാനപ്പെട്ട വട്ടപ്പറമ്പിൽ എൽദോസ് അച്ചന്റെ നേതൃത്വത്തിൽ MSOC യൂറോപ്പ് കൗൺസിൽ ആണ് സംഘാടകർ. ഈ ആഘോഷ രാവിലേക്ക് എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നു. ഓൺലൈൻ വഴിയാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.