ഹെർണേ സെൻ്റ് മേരീസ് യാക്കോബായ ഇടവകയുടെ പ്രധാന പെരുന്നാളും ഇടവക സ്ഥാപനത്തിൻ്റെ ഇരുപതാമത് വാർഷികവും

ഹെർണേ സെൻ്റ് മേരീസ് യാക്കോബായ ഇടവകയുടെ പ്രധാന പെരുന്നാളും ഇടവക സ്ഥാപനത്തിൻ്റെ ഇരുപതാമത് വാർഷികവും നടത്തപ്പെട്ടു. ഹെർണേ: ജർമ്മനിയിലെ പ്രഥമ യാക്കോബായ ഇടവകയായ ഹെർണേ സെൻ്റ് മേരീസ് മലങ്കര യാക്കോബായ സിറിയക്ക് ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാളും ഇടവക സ്ഥാപനത്തിൻ്റെ ഇരുപതാമത് വാർഷികവും 2024 സെപ്റ്റംബർ മാസം 13, 14 തീയതികളിൽ യൂറോപ്പ് ഭദ്രാസനാധിപനും, വൈദീക സെമിനാരി റെസിഡൻസ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ.മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ടു . പ്രധാന പെരുന്നാൾ ദിനമായ സെപ്റ്റംബർ 14 നു തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വിശുദ്ധ സ്ലീബാ പെരുന്നാൾ ശുശ്രുഷയും നടത്തപ്പെട്ടു. ഉച്ചഭക്ഷണത്തെ തുടർന്ന് ഇടവക വികാരിയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ ഇടവക മെത്രാപ്പോലീത്ത ഇടവക സ്ഥാപക അംഗങ്ങളെ ആദരിക്കുകയും സ്ഥാപക വികരിയായി കഴിഞ്ഞ ഇരുപതു വർഷമായി ഇടവകയിൽ സ്തുത്യർഹമായ ശുശ്രൂഷ ചെയ്തു വരുന്ന ഡോ. തോമസ് മണിമല അച്ചന്റെ സ്തുത്യാർഹമായ സേവനത്തെ പ്രേശംസിക്കുകയും ഇടവകയുടെ സ്നേഹോപകാരം നൽകുകയും ചെയ്തു. ഈ ഇടവകയുടെ ആരംഭം മുതൽ പള്ളിയും മറ്റു സൗകര്യങ്ങളും വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകിവരുന്ന ഹെർണേ സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി വെരി. റവ. ഫാദർ സാമുവൽ ഗൂമുസ് കോർഎപ്പീസ് കോപ്പായെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. റവ. ഫാ. എബ്രാഹാം പുതുശ്ശേരി, അഡ്വ . മാത്യു കുളമടയിൽ, ശ്രീമതി മോളി കലിംകൂട്ടിൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്നു നടന്ന ഹൃദ്യമായ കലാപരിപടികളോടെ പെരുന്നാൾ ഇടവക വാർഷീക ആഘോഷങ്ങൾ പര്യവസാനിച്ചു. വികാരിയോടും വിവിധ പെരുന്നാൾ കമ്മറ്റിയോടും ചേർന്ന് സെക്രട്ടറി ബേസിൽ തോമസും ട്രസ്റ്റി മിഥുൻ സണ്ണിയും പരിപാടികൾക്ക് നേതൃത്വം നൽകി.