JSVBS 2024 ന് വർണ്ണാഭമായ സമാപനം..

Frankfurt: MSOC യൂറോപ്പ് കൗൺസിലിന്റെ കീഴിലുള്ള വിവിധ ഇടവകകളിൽ നിന്നുള്ള സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തിയ JSVBS ന് വർണ്ണാഭമായ സമാപനം.. 2024 ആഗസ്റ്റ് മാസം 15 ആം തീയതി മുതൽ 17 ആം തീയതി വരെ സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തിയ JSVBS പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ദിവസം വിശുദ്ധ കുർബ്ബാനയോടെ ആരംഭിച്ച JSVBS അഭി.ഡോ. അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു വിവിധ ഇടവകകളിൽ നിന്നും 35 കുട്ടികൾ നേരിട്ടും 30 ഓളം കുട്ടികൾ ഓൺലൈൻ വഴിയായും പങ്കെടുത്തു. ഈ വർഷത്തെ ചിന്താവിഷയം നാം വാഗ്ദാനത്തിന്റെ സന്താനങ്ങൾ ആകുന്നു (ഗലാത്യ 4:28) എന്നുള്ളതായിരുന്നു. യൂറോപ്പ് കൗൺസിലിന്റെ കീഴിൽ ആദ്യമായിട്ടായിരുന്നു വിവിധ ഇടവകകളിൽ നിന്നും കുട്ടികൾ ഒന്നിച്ച് JSVBS ൽ പങ്കെടുത്തത്. സെൻറ് ജോർജ് ഫ്രാങ്ക്ഫർട്ട് ഇടവകയാണ് ഈ വർഷത്തെ JSVBS ന് ആതിഥേയത്വം വഹിച്ചത് പങ്കെടുത്ത കുട്ടികൾക്കെല്ലാം വേറിട്ട ഒരു അനുഭവമായിരുന്നു... വന്ദ്യ ജോഷ്വാ റമ്പാച്ചൻ ബഹു. ഫാ. എൽജോ അവറാച്ചൻ.ബഹു. ഫാ. രഞ്ജു കുരിയൻ . എന്നിവരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ JSVBS നടത്തപ്പെട്ടത്.ബഹു.ഫാ. പോൾ ജോർജ് പുന്നക്കൽ ഓൺലൈൻ വഴി പങ്കെടുത്തു.. സൺഡേസ്കൂൾ ഡയറക്ടർ Mr സുധീഷ് മാത്യു. ഷെവലിയാർ Mr.കുരിയാക്കോസ് തടത്തിൽ.Mr. എൽദോസ് പൽപ്പാത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. നാൻസി കോര. സിജോ ജോർജ്. സിന്ധു അബിഗെയിൽ. ഷെറിൻ ലിജോ എന്നിവരാണ് ക്ലാസുകൾ എടുത്തത്. ബേസിൽ തോമസ്. സുബിൻ പോൾ തോമസ്. ഡിപിൻ പോൾ. ജിബിൻ ജോൺ എന്നിവർJSVBS ന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി.ഡോ.തേയോഫിലോസ് കുരിയാക്കോസ് തിരുമേനി മുഖ്യ സന്ദേശം നൽകി. ശനിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വർണ്ണാഭമായ റാലിയോട് കൂടി ഈ വർഷത്തെJSVBS സമംഗളം സമാപിച്ചു.....