ഫാമിലി കോൺഫറൻസ് മാൾട്ട

ഫാമിലി കോൺഫറൻസ് മാൾട്ട മലങ്കര സുറിയാനി ഓർത്തഡോൿസ്‌ യൂറോപ്പ് ഭദ്രാസന ഏഴാമത് ഫാമിലി കോൺഫറൻസ് 2023 ഒക്ടോബർ 27,28,29 തീയതികളിൽ മാൾട്ട സെന്റ് മേരിസ് മലങ്കര സുറിയാനി ഓർത്തഡോൿസ്‌ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത കോൺഫെറെൻസിനു അദ്ധ്യക്ഷത വഹിക്കും. ജർമനി, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, ഇറ്റലി, മാൾട്ട, നെതർലാൻഡ്, ഡെന്മാർക്ക്, നോർവേ, ഫിൻലാൻഡ്, സ്വീഡൻ, പോളണ്ട്, ബുൾഗേറിയ, തുടങ്ങിയ പന്ത്രണ്ടോളം രാജ്യങ്ങളിൽ നിലവിൽ ഭദ്രാസനത്തിന്റെ കീഴിൽ ഇടവകളും കൂട്ടായ്മകളും ഉണ്ട്. അതോടൊപ്പം മറ്റു രാജ്യങ്ങളിലും സഭയുടെ വിശ്വാസികൾ ഉള്ളയിടങ്ങളിൽ കോൺഗ്രിഗേഷൻസ് സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തു വരുന്നു. ഈ എല്ലാ രാജ്യങ്ങളിലെയും വിശ്വാസികളുടെ ഒരു വലിയ കൂട്ടായ്മയാണ് മാൾട്ട ഫാമിലി കോൺഫെറെൻസിലൂടെ സ്വായത്തമാകുന്നത്. കോൺഫെറെൻസിൽ മാൾട്ട പ്രസിഡന്റ് Dr. George William Vella, ഇന്ത്യൻ ഹൈകമ്മീഷണർ Mrs. Gloria Gangte, മാൾട്ട അർച്ച് ബിഷപ് Emeritus of Tiranë-Durrës എന്നിവർ വിശിഷ്ട്യ അതിഥികളായി പങ്കെടുക്കും. റോമിൽ നിന്നുമുള്ള ഫാ. ഡോമിനിക് സാവിയോ കുടുംബജീവിതത്തെക്കുറിച്ചും യുവതി യുവാക്കൾക്കുമായുള്ള ക്ലാസുകൾ എടുക്കും. അതോടൊപ്പം വിവിധ ഇടവകയിൽ നിന്നുമുള്ള കൾച്ചറൽ പ്രോഗ്രാമും ക്യാമ്പ് ഫയറും ഉണ്ടായിരിക്കുന്നതാണ്. കോൺഫറൻസിന്റെ ജനറൽ കൺവീനവർമാരായി ഫാ. ജോഷി വെട്ടിക്കാട്ടിൽ (ഭദ്രാസന സെക്രട്ടറി), ഫാ. പോൾ പി ജോർജ് (മാൾട്ട വികാരി) എന്നിവർ നേതൃത്വം നൽകും. കൂടാതെ താഴെ പറയുന്ന സബ്കമ്മിറ്റികളും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹോട്ടൽ അറേഞ്ച്മെന്റ് : Mr. Arun Paul, Cmdr. George Padickakudy, എയർപോർട്ട് ട്രാൻസ്‌പോർറ്റേഷൻ: Mr. Jelu George, Mr. Jibin John കൾച്ചറൽ പ്രോഗ്രാം: Mr. Eldho Eralil, Mr. Jolly Thuruthummel, ഫുഡ്‌ അറേഞ്ജ്‍മെന്റ്: Mr. Geon Paulose, Mr. Thomas Chelappurath, പബ്ലിസിറ്റി: Mr. Geon Paulose, Mr. Bibin, Mr. Varghese Abraham, Mr. Basil Uthupp, രെജിസ്ട്രേഷൻ കമ്മിറ്റി: Mr. Arun Paul, Mr. Varghese Abraham, Mr. Basil Thomas, സൈറ്റ് സീയിങ്: Mr. Arun, Cmdr. George Padickakudy, മെഡിക്കൽ ഹെല്പ്: Eldho Earalil, സ്റ്റേജ് അറേഞ്ച്മെന്റ്: Mr. Geon Paulose, ഫോട്ടോഗ്രഫി: Mr. Geon, Mr. Jinesh, Mr. Bibin, ഫിനാൻസ്: Malta Committee, Mr. Basil Thomas