ജർമനിയിലെ ബെർലിൻ കോൺഗ്രിഗേഷനിൽ പരിശുദ്ധനായ ഏലിയാസ് ബാവായുടെ ഓർമ്മപ്പെരുന്നാള്‍ ആഘോഷിച്ചു.

ജർമനിയിലെ ബെർലിൻ മലങ്കര സിറിയൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയാർക്കിസ് ബാവായുടെ 91-ാമത് ഓർമ്മപ്പെരുന്നാള്‍ ആഘോഷിച്ചു. യുറോപ്പ് ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ കുര്യാക്കോസ് മോർ തെയോഫിലോസ് തിരുമനസ്സിന്റെ മുഖ്യകാർമ്മിക്വത്തിൽ വി. കുർബാനയും പെരുന്നാള്‍ ആഘോഷവും ഭക്ത്യാദരപൂര്‍വ്വം ബെര്‍ലിന്‍ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ വച്ച് കൊണ്ടാടി. ഫെബ്രുവരി 11 നു ശനിയാഴ്ച രാവിലെ 10:30 നു അഭിവന്ദ്യ പിതാവിന് സ്വീകരണവും തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥനയും വി. കുര്‍ബ്ബാനയും മേത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്തില്‍ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട രെഞ്ചു കുര്യന്‍ അച്ചനും ബഹുമാനപ്പെട്ട മോരെത്ത് അച്ചനും ശുശ്രൂഷകളില്‍ നേതൃത്വം നല്‍കി. വി. കുര്‍ബനക്കുശേഷം ബെര്‍ലിന്‍ കോൺഗ്രിഗേഷനു സെന്റ്‌ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ കോൺഗ്രിഗേഷനന്‍ എന്ന് നാമകരണം ചെയ്യുകയുണ്ടായി. Address: Potsdamer Straße 94, 10785, Berlin, Germany. Vicar: Fr. Dr. Thomas Manimala: +4917661098562 Fr. Renju Kurian: +4915157488703