അഭി. ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലിത്ത ബള്‍ഗേറിയയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രത്യേകിച്ച് യുകെ അയർലൻഡ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമായി അനേകം വിദ്യാർത്ഥികൾ മെഡിക്കൽ പഠനത്തിനായി വർണ്ണയിൽ എത്തിച്ചേർന്നിട്ടുണ്ട്. അവിടെ ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ച വർണ്ണാ എയർപോർട്ടിൽ എത്തിച്ചേർന്ന അഭി. തിരുമേനിയെ വികാരി യൂറോപ്യൻ ഭദ്രാസന സെക്രട്ടറി റവ.ഫാ.ജോഷി വെട്ടിക്കാട്ടിൽ അച്ചനും വർണ്ണയിലെ വിദ്യാർത്ഥി സമൂഹവും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മെത്രാപ്പോലീത്ത വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ ജീവിത സാഹചര്യങ്ങളും പഠനത്തെക്കുറിച്ചും എല്ലാം സംസാരിക്കുകയും ചെയ്തു. ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പിച്ചു .80 ഓളം മെഡിക്കൽ വിദ്യാർഥികളും ,മദർ തെരേസ കോൺവെന്റിലെ സിസ്റ്റേഴ്സും ,വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു. അവിടെയുള്ള വിദ്യാർത്ഥികളിൽ 90% പേരും യൂറോപ്പിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളാണ്. എന്നാൽ ആരും നേതൃത്വം കൊടുക്കാനില്ലാതെ അവർ തങ്ങളുടെ സ്വാതന്ത്ര്യം ഉത്തരവാദിത്വബോധത്തോടെ വിനിയോഗിക്കുകയും ദൈവാശ്രയത്തിലും ആരാധനയിലും അധിഷ്ഠിതമായി ജീവിക്കുവാൻ ഉത്സാഹം കാണിക്കുകയും.അവർ തന്നെ ആരാധനയ്ക്കുള്ള ക്രമീകരണങ്ങൾ എല്ലാം ചെയ്യുകയും മലയാളഭാഷയും സംസ്കാരവും എല്ലാം കാത്തുസൂക്ഷിക്കുകയും പരസ്പരം സഹായത്തിലും കൂട്ടായ്മയിലും ഐക്യത്തിലും ആയിരിക്കുകയും ചെയ്യുന്നത് യൂറോപ്യൻ മാത്രമല്ല ലോകത്ത് ആകമാനം ഉള്ള മലയാളി സമൂഹത്തിന് നമ്മുടെ ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കും ഏറ്റവും ഉദാത്തമായ മാതൃകയാണെന്ന് അഭി.മെത്രാപ്പോലീത്ത വിശുദ്ധ കുർബാന മധ്യേ പ്രസംഗത്തിൽ പറഞ്ഞു.
വിശുദ്ധ കുർബാന അവിടെ തുടരുവാൻ തക്കവണ്ണം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ബഹു.ജോഷി വെട്ടിക്കാട്ടിൽ അച്ഛൻറെ നേതൃത്വത്തിൽ അവിടെ ആരാധന തുടർന്ന് മുന്നോട്ട് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും മെത്രാപ്പോലീത്തയുടെ സന്ദർശന വേളയിൽ ചെയ്യുകയുണ്ടായി. കത്തോലിക്ക സഭയുടെ ദേവാലയത്തിൽ ആണ് വിശുദ്ധ കുർബാന അർപ്പിച്ചത് നമ്മുടെ ത്രോണോസും ,ആരാധനയുടെ ക്രമീകരണങ്ങൾ ചെയ്യുവാൻ തലേദിവസം രാത്രി വളരെ വൈകുന്നവരെ ബഹുമാനപ്പെട്ട ജോഷി അച്ഛനും വിദ്യാർത്ഥികളും എല്ലാവരും ചേർന്ന് ക്രമീകരണങ്ങൾ ചെയ്തു. മാത്രമല്ല മനോഹരമായ ഒരു ക്വയർ അവിടുത്തെ കുട്ടികൾ എല്ലാവരും ചേർന്ന് മലയാളഭാഷ അവർക്ക് വായിക്കുവാൻ അറിയില്ലെങ്കിലും അത് പരിഭാഷ ചെയ്ത പുസ്തകം ഉപയോഗിച്ച് അതിമനോഹരമായി വിശുദ്ധ ആരാധനയുടെ ഗീതങ്ങൾ എല്ലാം അവർ പാടുകയും വി.മദ്ബഹായി ശുശ്രൂഷയ്ക്കായി മെഡിക്കൽ വിദ്യാർഥികൾ തന്നെ ശ്രേഷ്ഠമായ രീതിയിൽ എല്ലാ ക്രമീകരണങ്ങളും ചെയ്തു . 3 ദിവസം അഭി.മെത്രാപ്പോലീത്ത വിദ്യാർത്ഥികളോടൊപ്പം അവിടെ ആയിരിക്കുകയും അവർക്ക് ആവശ്യമായ പ്രബോധനകളും നിർദ്ദേശങ്ങളും നൽകുകയും ചെയ്തു .
യൂറോപ്പിൽ വിശ്വാസവും പരിശുദ്ധ സഭയും നഷ്ടപ്പെട്ടു പോവുകയില്ല എന്ന് ഏറ്റവും വലിയ തെളിവാണ് ഈ വർണ്ണയിലെ വിദ്യാർത്ഥികൾ എന്ന് അഭി. മെത്രാപ്പോലീത്ത സന്തോഷത്തോടെ ഓർമ്മപ്പെടുത്തുകയുണ്ടായി. ഇന്ത്യയിൽ നിന്നും ആദ്യമായാണ് ഒരു മെത്രാപ്പോലീത്ത അവരുടെ അടുക്കലേക്ക് ചെല്ലുന്നത് എന്ന് വളരെ സന്തോഷത്തോടുകൂടി വിദ്യാർഥികൾ പറയുകയുണ്ടായി. അവരെ സംബന്ധിച്ചിടത്തോളം അവിടെ ആരാധന തുടർന്നു കൊണ്ടു പോകുവാനും കുടുതൽ ആത്മീയതയിൽ നിൽക്കുവാനുമുള്ള വലിയ ഒരു പ്രചോദനം അതിലൂടെ ലഭിച്ചു എന്ന് വിദ്യാർഥികൾ പറയുക ഉണ്ടായി.
അവിടെ ആരാധന നടക്കുവാൻ ബഹു. ജോഷി വെട്ടിക്കാട്ടിലെ അച്ഛൻറെ ആത്മാർത്ഥമായ പരിശ്രമവും അദ്ദേഹത്തിൻറെ സമർപ്പണവും ഉദാത്തമായ നേതൃത്വം ഏറ്റവും വലിയ ഘടകമാണ്..