സണ്ടേസ്ക്കൂൾ പുസ്തകം ജർമ്മൻ ഭാഷയിൽ

സണ്ടേസ്ക്കൂൾ പുസ്തകം ജർമ്മൻ ഭാഷയിൽ....
സണ്ടേസ്ക്കൂൾ പാഠപുസ്തകങ്ങളുടെ ജർമ്മൻ പതിപ്പ് ആകമാന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രകാശനം ചെയ്യുന്നു.
യൂറോപ്പിന്റെ പാത്രിയർക്കൽ വികാരിയും സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായുമായ അഭി. ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് തിരുമേനി, യൂറോപ്പ് ഭദ്രാസന സെക്രട്ടറിയും സണ്ടേസ്‌ക്കൂൾ വൈസ് പ്രസിഡന്റുമായ റവ. ഫാ. ജോഷി വെട്ടിക്കാട്ട് എന്നിവർ സമീപം. സൺഡേ സ്കൂൾ പുസ്തകങ്ങളുടെ തർജമയും ലേ ഔട്ടും ഫാ. ജോഷി വെട്ടിക്കാട്ടിൽ ആണ് നിർവഹിച്ചത്. ജർമൻ ഭാഷയുടെ കറക്ഷനുവേണ്ടി വിയന്നയിലെ മതഅധ്യാപകനായ റിറ്റേർഡ് സിജി ദുബിയേൽ സഹായങ്ങൾ ചെയ്തു തരികയുണ്ടായി.
സണ്ടേസ്ക്കൂളിന്റെ മികച്ചപ്രവർത്തനങ്ങൾക്ക് പരി. ബാവ അനുമോദനങ്ങൾ അർപ്പിക്കുകയുണ്ടായി