WCC Meeting in Germany

കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദത്തിനുള്ള അന്താരാഷ്ട്ര കമ്മീഷന്റെ പതിനെട്ടാമത് സമ്മേളനം വത്തിക്കാനിൽ നടന്നു. സഭാ ജീവിതത്തിൽ കൂദാശകളുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടന്ന പഠനങ്ങളുടെയും ചർച്ചകളുടെയും വെളിച്ചത്തിൽ ഒരു സംയുക്ത രേഖ കമ്മീഷൻ പൂർത്തീകരിക്കുകയുണ്ടായി. ഇരുപത്തിമൂന്നാം തീയതി കമ്മീഷൻ അംഗങ്ങൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. മാർപാപ്പയും ആയുള്ള കൂടിക്കാഴ്ചയിൽ എക്യുമിനിസത്തിൻ്റെ കാലികമായ പ്രസക്തിയും ഇന്ന് ആവശ്യമായ എക്യുമെനിസവും സഭകളുടെ കൂട്ടായ്മയും എന്തായിരിക്കണം എന്നതിനെക്കുറിച്ചും പരിശുദ്ധ പിതാവ് പറയുകയുണ്ടായി.ആ കൂട്ടത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയുമായി ഉണ്ടാക്കിയ 84ലെ ഉടമ്പടികളും 94 ലെ ഉടമ്പടിയും പ്രത്യേകം പരാമർശിക്കുകയും സഭകളുടെ കൂട്ടായ സഹകരണത്തിനും പ്രവർത്തനത്തിനും നല്ലൊരു മാതൃകയാക്കാവുന്നതാണെന്ന് പറയുകയുണ്ടായി. കത്തോലിക്ക ഓറിയന്റൽ ഓർത്തഡോക്സ് സഭകളിൽ സഭകളുടെ വിശ്വാസത്തിലും ആരാധനയിലും പാരമ്പര്യങ്ങളിലും വിശുദ്ധ കന്യക മറിയാനുള്ള പ്രാധാന്യവും സ്ഥാനവും എന്ന വിഷയത്തെക്കുറിച്ചുള്ള പഠനങ്ങൾക്ക് തുടക്കം കുറിച്ചു. ഓറിയൻറൽ ഓർത്തഡോക്സ് സഭകളിൽ നിന്നും കത്തോലിക്കാ സഭയിൽ നിന്നുമായി 26 ഓളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധികളായി അഭി. ഡോ. കുര്യാക്കോസ് മോർ തേയോഫിലോസ് മെത്രാപ്പോലീത്ത അഭി. ഡോ. ഔഗേൻ മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു. കത്തോലിക്കാ സഭയിൽ നിന്നും 26 ഓളം ദൈവ ശാസ്ത്രജ്ഞമാരും പ്രതിനിധികളും പങ്കെടുത്തു..