യൂറോപ്പ് ഭദ്രാസന മർത്തമറിയം വനിതാ സമാജം പുരസ്കാരത്തിന് അണ്ണാനഗർ സെൻറ് തോമസ് വനിതാ സമാജം അർഹരായി.

ഈ വർഷത്തെ യൂറോപ്പ് ഭദ്രാസന മർത്തമറിയം വനിതാ സമാജം പുരസ്കാരത്തിന് അണ്ണാനഗർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി മർത്തമറിയം വനിതാ സമാജം അർഹരായി.... വിയന്ന: മലങ്കര സുറിയാനി ഓർത്തഡോക്സ് യൂറോപ്പ് ഭദ്രാസന മർത്തമറിയം വനിതാ സമാജം മലങ്കരയിലെ ഏറ്റവും മികച്ച മർത്തമറിയം വനിതാ സമാജത്തിന് നൽകിവരുന്ന " വിമൻസ് ഫോറം യൂറോപ്പ് എക്സലൻസി 2024" അവാർഡിന് ചെന്നൈ അണ്ണാ നഗർ സെൻറ് തോമസ് പള്ളി മർത്തമറിയം വനിതാ സമാജം അർഹരായി ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.. മലങ്കര സഭയിലെ പള്ളികളുടെ കീഴിൽ പ്രവർത്തിക്കുന്ന മർത്തമറിയം വനിതാ സമാജം യൂണിറ്റുകളിലെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ അവാർഡ് ക്രമീകരിച്ചിരിക്കുന്നത്. വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളിലൂടെ മികവ് പുലർത്തിയതിനാണ് അണ്ണാനഗർ സെൻറ് തോമസ് മർത്തമറിയം വനിതാ സമാജം യൂണിറ്റിനെ അവാർഡിനായി തെരഞ്ഞെടുത്തതെന്ന് യൂറോപ്പ് ഭദ്രാസന പാത്രിയാർക്കൽ വികാരി ഡോ. കുരിയാക്കോസ് മാർ തേയോഫിലോസ് തിരുമേനി അറിയിച്ചു. അഭിവന്ദ്യ ഡോ. കുരിയാക്കോസ് മാർ തേയോഫിലോസ് തിരുമേനിയും ബഹുമാനപ്പെട്ട വന്ദ്യ വൈദികരും യൂറോപ്പ് ഭദ്രാസന മർത്തമറിയം വനിതാ സമാജ ഓഫീസ് ഭാരവാഹികളും ആയിരുന്നു ഈ വർഷത്തെ അവാർഡ് ജൂറി അംഗങ്ങൾ... 2024 മെയ് 25 ശനിയാഴ്ച മണ്ണൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കുന്ന അഖില മലങ്കര മർത്തമറിയം വനിതാ സമാജ ഏകദിന ക്യാമ്പിൽ വച്ച് ശ്രേഷ്ഠബാവയും മലങ്കര മെത്രാപ്പോലീത്തയും അഭിവന്ദ്യ തിരുമേനിമാരും അഖില മലങ്കര മർത്തമറിയം വനിതാ സമാജ ഭാരവാഹികളും ചേർന്നാണ് അവാർഡ് നൽകുക. അഭിവന്ദ്യ ഡോ. കുരിയാക്കോസ് മാർ തേയോഫിലോസ് തിരുമേനി കൽപ്പന വഴി അണ്ണാനഗർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയെ അറിയിക്കുകയും പ്രശംസിക്കുകയും ചെയ്തു... ബഹുമാനപ്പെട്ട എൽദോസ് വട്ടപ്പറമ്പിൽ അച്ചൻ വൈസ് പ്രസിഡൻറ് ആയിട്ടുള്ള യൂറോപ്പ് ഭദ്രാസന മർത്തമറിയം വനിതാ സമാജം ആണ് ഈ അവാർഡ് ക്രമീകരിച്ചത്...