അഭി. പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

ആദരാഞ്ജലികൾ...................യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനധിപനായിരുന്ന അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത (59) കോയമ്പത്തൂർ കുപ്പുസ്വാമി ആശുപത്രിയിൽ കാലം ചെയ്തു. അസുഖബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു.1963 നവംബർ 12ന് കുന്നംകുളം പെങ്ങാമുക്ക് സെന്റ് പോൾസ് ഇടവകയിൽ പുലിക്കോട്ടിൽ കുടുംബത്തിൽ ഭൂജാതനായി.1993 ഡിസംബർ 19 ന് അഭിവന്ദ്യ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലിത്ത കോറുയോ പട്ടവും 1995 ഓഗസ്റ്റ് 6 ന് കശ്ശീശ പട്ടവും നൽകി.2006 ജൂലൈ 3 ന് വടക്കൻ പറവൂർ പള്ളിയിൽ വെച്ച് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ മെത്രാപ്പോലിത്ത സ്ഥാനം നൽകി.കോയമ്പത്തൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്.കബറടക്കം നാളെ ( ഞായറാഴ്ച) വൈകുന്നേരം മുളന്തുരുത്തി വെട്ടിക്കൽ ഉദയഗിരി സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലിൽ നടത്തപ്പെടുന്നു.