റോം , സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ നടത്തപ്പെട്ടു.

അഭിവന്ദ്യ ഡോക്ടർ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു റോംമിലെ സെൻ്റ പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ പെരുന്നളും , ഇടവകയുടെ വലിയ പെരുന്നാളും ജൂൺ മാസം 19 ആം തീയതി നടത്തപ്പെട്ടു. യൂറോപ്യൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാദർ റ്റിജോ മർക്കോസ്, സഹ വികാരി ഫാദർ എൽദോ എം.സി എന്നിവർ സഹകാർമികത്വം വഹിച്ചു.