സൺ‌ഡേ സ്കൂൾ മാഗസിൻ പ്രകാശനം ചെയ്തു

സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ അഭിരുചികൾ വളർത്തുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി കേറുബിം എന്ന പേരിൽ ഒരു ഇമാഗസിന്‍, യുറോപ്പ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ ഇടവകകളിലെ സണ്‍‌ഡേ സ്കൂള്‍ പ്രസ്ഥാനത്തിനുവേണ്ടി 27.6.2021ൽ അഭി. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രകാശനം ചെയ്യുകയുമുണ്ടായി. തദവസരത്തില്‍ സണ്‍‌ഡേ സ്കൂള്‍ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ്‌ ഫാ. ജോഷി വെട്ടിക്കാട്ടില്‍, വൈദീക സെക്രട്ടറി ഫാ. ഡോ. തോമസ്‌ മണിമല, സണ്‍‌ഡേ സ്കൂള്‍ കോ ഓര്‍ഡിനെറ്റര്‍ ഫാ. നോമിസ് പതിയില്‍, ഫാ. എല്‍ദോ വട്ടപറമ്പില്‍, ഫാ. റിജോ മാര്‍കോസ്, ഫാ. പോള്‍ ജോര്‍ജ് പുന്നക്കല്‍, സണ്‍‌ഡേ സ്കൂള്‍ ഡയറക്ടര്‍ ഷേവ. കുര്യാക്കോസ് തടത്തില്‍, സണ്‍‌ഡേ സ്കൂള്‍ ഇന്‍സ്പെക്ടര്‍ ശ്രീ എല്‍ദോ പാല്‍പാത് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കോവിട്-19ന്റെ പശ്ചാത്തലത്തിൽ 2020ൽ ആഗോളതലത്തിൽ ക്രിസ്ത്യൻ ദൈവാലയങ്ങളിലെ സൺഡേസ്കൂൾ പ്രസ്ഥാനം പതിവ് രീതിയിൽ പ്രവർത്തിക്കുന്നതിനുണ്ടായ വിലക്കുകൾ നേരിട്ടപ്പോൾ മലങ്കര സിറിയൻ ഓർത്തോഡോക്സ് യൂറോപ്പ് ഭദ്രാസനത്തിലെ വിവിധ രാജ്യങ്ങളിലെ ദൈവാലയത്തിൻ കീഴിലുള്ള കുഞ്ഞുങ്ങളിൽ ദൈവീകചിന്തകളും പഠനങ്ങളും നിലനിർത്തുന്നതിനും അവർ ക്രിസ്തുയേശുവിൽ വളരുന്നതിനും ഉപകരിക്കുന്ന ഒരു പദ്ധതി ആവശ്യമായി വരികയും യുറോപ്പ് ഇടവകകളുടെ അഭി. ഡോ. കുരിയാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ആത്മീയ നേതൃത്വത്തില്‍ ഒരു ഓണ്‍ലൈന്‍ സണ്‍‌ഡേ സ്കൂള്‍ 2020 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുകയും 90 ഓളം വിദ്യാര്‍ദ്ധികള്‍ എല്ലാ ഞായറാഴ്ചയും ഉച്ച കഴിഞ്ഞ 2 മുതല്‍ 3:30 വരെ ഓൺലൈൻ വഴി നടത്തപ്പെടുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കുയും ചെയ്യുന്നു.

വിയന്ന സെ. മേരീസ് മലങ്കര സുറിയാനി ഓർത്തോഡോക്സ് പള്ളി വികാരി റെവ. ഫാ. ജോഷി വെട്ടിക്കാട്ടില്‍ ഓണ്‍ലൈന്‍ സണ്‍‌ഡേ സ്കൂളിന്റെ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നു.

അധ്യാപകരായി എല്ലാ വൈദീകരും അതോടൊപ്പം ഷെവ. കുര്യാക്കോസ് തടത്തില്‍ (വിയന്ന), ശ്രീ എല്‍ദോ പാല്‍പാത്(വിയന്ന), ശ്രീ സുധീഷ്‌ മാത്യു (ഫ്രാങ്ക്ഫുര്‍ട്ട്), ശ്രീ ഷെറി ചെറിയാന്‍ (ആമ്സ്റ്റര്‍ഡാം), ശ്രീ ജിബിന്‍ കുര്യന്‍ (റോം), ശ്രീ വിനീത് വര്‍ഗീസ്‌ (നോര്‍വേ), ശ്രീമതി മേര്‍സി തലപ്പിള്ളി (വിയന്ന), ശ്രീമതി നാന്‍സി കോര(വിയന്ന), ശീമതി ലിസ്സി മാത്യു (സ്വിറ്റ്സര്‍ലന്‍ഡ്), ശ്രീമതി സ്മൃതി മരിയ (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരും സേവനം അനുഷ്ടിക്കുന്നു.

ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകൾ ZOOM പ്രോഗ്രാം ഉപയോഗിച്ച് ക്ലാസ്സുകളായി തിരിച്ചു നടത്തുന്നു. അതിന്റെ വിജയകരമായ ഒരു അധ്യയന വര്ഷം പിന്നിട്ടിരിക്കുകയാണിപ്പോൾ.

തുടക്കവർഷത്തിൽ തന്നെ യൂറോപ്പിലെ 12 രാജ്യങ്ങളിലെ (Austria, Czechoslovakia, Denmark, Germany, Italy, Luxembourg, Malta, Netherlands, Norway, Sweden Switzerland, U.K.) 90 കുട്ടികളും പ്രസ്തുത രാജ്യങ്ങളിലെ അർപ്പണ ബോധത്തോടെയുള്ള ഇടവക വികാരിമാരും അധ്യാപകരും അതിന്റെ ഭാഗമായി എന്നത് പദ്ധതിയുടെ വലിയ വിജയമായി ഭദ്രാസനം വിലയിരുത്തുന്നു.

സെപ്റ്റംബർ മുതൽ ജൂൺ വരെയുള്ള ഈ സൺഡേസ്കൂൾ വർഷത്തിൽ കുട്ടികളുടെ അറിവിനും വിനോദത്തിനും ഉപകരിക്കും വിധം രണ്ടു ബാലകലോൽസവാങ്ങളും നാല് ദിവസം നീണ്ടുനിന്ന JSVBSഉം വളരെ വിജയകരമായി കുഞ്ഞുങ്ങളുടെ പൂർണ സഹകരണത്തോടെ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ JSVBS ആഗസ്റ്റ്‌ 12,13,14 തിയതികളിലായി വിയന്ന സെന്റ്‌. മേരീസ് ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു. അടുത്ത സണ്‍‌ഡേ സ്കൂള്‍ അദ്ധ്യയന വര്ഷം 2021 സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. പ്രകാശനം ചെയ്യപ്പെട്ട മാഗസിന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്.

https://online.fliphtml5.com/hvheb/qkuo/