Marthamariyam Samajam

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യൂറോപ്പ് ഭദ്രാസന വനിതാ സമാജത്തിന് പുതിയ ഭാരവാഹികൾ മ്യൂനിച് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യൂറോപ്പ് ഭദ്രാസന വനിതാസമാജത്തിന്റെ 2022 - 2023 വർഷത്തേക്കുള്ള ഭരണസമിതിയെ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തെരഞ്ഞെടുത്തു. യു.കെ, അയർലണ്ട് ഒഴികെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളാണ് ഈ ഭദ്രാസനത്തിന്റെ കീഴിൽ വരുന്നത്.

വനിതാ സമാജ പ്രതിനിധികൾ ഒരുമിച്ചു ചേർന്ന യോഗത്തിൽ സെക്രട്ടറിയായി വിൻസി ചെറിയാൻ (സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി മാൾട്ട), ട്രഷററായി സിന്ധു എബിജിൻ (സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി നോർവേ), ജോയിന്റ് സെക്രട്ടറിയായി ജെസ്സി തുരുത്തുന്മേൽ (സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി വിയന്ന), കോ-ട്രഷററായി പരിണിത തോമസ് (സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി മ്യൂനിച്), കോ-ഓർഡിനേറ്റേഴ്‌സായി സീന ചാക്കോ (സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി ഡെൻമാർക്ക്‌), ഡെനിമോൾ സാറ ജോസ് (സെന്റ് മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി ആംസ്റ്റർഡാം), ബെൻസി ജോർജ് വർഗീസ് (സെന്റ് ജോർജ് മലങ്കര സിറിയൻ ഓർത്തഡോക്സ് പള്ളി ഫ്രാങ്ക്ഫർട്) എന്നിവരെ തെരഞ്ഞെടുത്തത്.

യൂറോപ്പ് ഭദ്രാസന കൗൺസിൽ അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ കൂടിയാണ് ഫാ. എൽദോസ് വട്ടപ്പറമ്പിലിനെ വനിതാ സമാജ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് പിന്നാലെ ഭദ്രാസന വനിതാ സമാജ പ്രവർത്തകരെ മുഴുവനും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം കൂടുകയും അതിൽ ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും കൗൺസിൽ ഭാരവാഹികളും പങ്കെടുക്കുകയും ചെയ്തു. ഭദ്രാസനത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, അത് നടപ്പിലാക്കാനുള്ള പരിശ്രമത്തിലുമാണ് ഭദ്രാസന കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമാജ ഭരണ സമിതി എന്ന് ഭദ്രാസന പി.ആർ.ഒ സജു ചാക്കോ അറിയിച്ചു.

Reports

2019 Report

2020 Report

2021 Report